Tribute: K J Inayammal (1953 – 2017)

Praveena Thaali

K J Inayammal. Photo: Binoyaa Abraham
K J Inayammal. Photo: Binoyaa Abraham

K J Inayammal passed away on 26 Septmeber 2017 at Kottayam. SAVARI pays tribute to this Dalit woman leader from Kerala. Below, Praveena Thaali remembers her.

കേരളത്തിലെ ദലിത് സ്ത്രീപക്ഷ രാഷ്ടിയ ചർച്ചകൾക്ക് തുടക്കം കുറിച്ചവരിൽ പ്രധാന പങ്കുവഹിച്ച ആളായിരുന്നു ഇനയമ്മാൾ. ചേച്ചിയുടെ നിര്യാണ വാർത്ത വളരെ ഞെട്ടലുണ്ടാക്കി. 2006 ൽ സി ഡി എസി നു വേണ്ടി ചെയ്ത ഒരു പ്രോജക്റ്റിന്റെ ഭാഗമായി ചേച്ചിയെ ഇന്റർവ്യൂ ചെയ്തിരുന്നു. മുമ്പ് പലവട്ടം കേട്ടിരുന്നു എങ്കിലും അന്നാണ് ആദ്യമായി കണ്ടത്. കോട്ടയം മണിമലക്കടുത്ത്, ചാമംപതാലിൽ ഒരു മലയുടെ അടിവാരത്തായാണ് വീട്. ഞങ്ങൾ വരുന്നതും കാത്തിരിക്കുകയായിരുന്നു അവർ. നിറഞ്ഞ ചിരിയും, ചുറുചുറുക്കും; ഒരപരിചത്വവും തോന്നിയില്ല. വീടിനകത്തും , പറമ്പിലും, ഓലിയുടെ കരയിലും ഒക്കെയിരുന്ന് അവർ സംസാരിച്ചത് കേരളത്തിലെ സ്ത്രീ പക്ഷ രാഷ്ട്രീയത്തിന്റെ കേട്ടിട്ടില്ലാത്തതും എഴുതപ്പെടാത്തതുമായ ചരിത്രമായിരുന്നു. ഗ്രാമീണ വനിതാ പ്രസ്ഥാനം തൊട്ട് കേരള സ്ത്രീവേദി വരെ പ്രവർത്തിച്ച തൻറെ അനുഭവങ്ങളും ഒപ്പം പൊതു ഇടത്തിൽ ഇടപെടുന്ന ദലിത് സ്ത്രീ എന്ന നിലയിൽ നേരിടുന്ന സങ്കർഷങ്ങളും പങ്കുവയ്ക്കുകയുണ്ടായി. പൊതു ‘സ്ത്രീ പ്രശ്നമല്ല’ ദലിത് സ്ത്രീകളുടെതെന്ന് കേരളത്തിൽ ആദ്യമായി ഉറക്കെ പറഞ്ഞവരിൽ ഒരാളാണ് ഇനയമ്മാൾ. പിന്നീട്  2010ൽ പഞ്ചമി ദലിത് വുമൺ കള്ടീവ് കോട്ടയത്ത് വച്ച് നടത്തിയ സെമിനാറിൻറ്റെ ഭാഗമായി മുതിർന്ന ദലിത് സ്ത്രീ പ്രവർത്തകരെ ആദരിച്ച ചടങ്ങിലും ചേച്ചി എത്തി അനുഭവങ്ങൾ പങ്കു വക്കുകയും ചെയ്തു. പിന്നെ ആക്ടിവിസത്തിന്റെ ഭാഗമായി നിരവധി പ്രോഗ്രാമുകളിൽ ഒരുമിച്ച് പങ്കെടുത്തു, എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാണാൻ കഴിഞ്ഞിരുന്നില്ല. ഇനയമ്മാൾ എന്ന പേര് പരാമർ‌ശിക്കാതെ കേരളത്തിലെ ദലിത് സ്ത്രീരാഷ്ട്രീയത്തിന്റെ ചരിത്രം സംസാരിക്കാൻ കഴിയില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്. നമ്മളീ പറയുന്ന രാഷ്ട്രീയത്തോടൊപ്പം സ്നേഹബന്ധവും വളരെ വലുതാണെന്ന് അവരിലൂടെ മനസ്സിലായി… ആദരാഞ്ജലികൾ!

Inayammal played a lead role in initiating discussions about Dalit women’s politics in Kerala. News of her death comes as a shock. In 2006, I had interviewed her as part of a project that I was working for at CDS. Although I had heard about her earlier, it was my first time meeting her. She lived at Chamampathal, near Manimala in Kottayam. Her house was at the foot of a hill. She was waiting for us. She had a sprightly disposition, and smiled heartily. Not once did we feel that we were strangers. Sitting indoors, outdoors, and on the edge of a pond, we heard from her, the unheard and unwritten history of women’s politics in Kerala.  She talked about her experiences of working in women’s groups, from the Grameena Vanitha Prasthanam to the Kerala Sthreevedi. She also shared with us, the dilemmas and conflicts she faced as a Dalit woman who actively engaged in the public sphere.

Inayammal was one of the first people in Kerala to loudly declare that Dalit women have concerns distinct from ‘women’s issues’ that are general to all women. When the Panchami Dalit Women Collective was formed in 2010, she was one of the senior Dalit women activists who were honoured. At this seminar too, she talked about her experiences. After that, we have participated together in several programs as part of our activism. I had not met her in recent years. I believe that we cannot talk about Dalit women’s politics in Kerala without mentioning the name of Inayammal.

Through her, I realize that the relationships we forge with each other alongside our politics too are very important. Respectful tributes!

~

Praveena Thaali is doing her PhD at Center for Human Rights, University of Hyderabad.

~~~
Translation: Sruthi Herbert

Leave a Reply

Your email address will not be published. Required fields are marked *

Protected by WP Anti Spam
facebook marketing